Currency

മനാമയില്‍ മലയാളിയുടെ വീട്ടില്‍ മോഷണം

സ്വന്തം ലേഖകന്‍Sunday, January 22, 2017 8:45 am

തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെയാണ് ബന്ദിയാക്കി മൂന്നംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. കുടിവെള്ളം വിതരണം ചെയ്യാന്‍ എത്തിയവരെന്ന വ്യാജേന ഫ്‌ളാറ്റിലെത്തി കവര്‍ച്ച ചെയ്തത്.

ബഹ്‌റൈന്‍: മനാമ ഗെയ്റ്റിന് സമീപം താമസിക്കുന്ന മലയാളിയുടെ വീട്ടില്‍ മോഷണം. തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെയാണ് ബന്ദിയാക്കി മൂന്നംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. കുടിവെള്ളം വിതരണം ചെയ്യാന്‍ എത്തിയവരെന്ന വ്യാജേന ഫ്‌ളാറ്റിലെത്തി കവര്‍ച്ച ചെയ്തത്.

കവര്‍ച്ചാസമയത്ത് വീട്ടമ്മ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. വാതില്‍ പകുതി തുറന്ന വീട്ടമ്മയോട് വെള്ളം കൊണ്ടുവന്നവരാണെന്ന് ഇവര്‍ പരിചയപ്പെടുത്തിയെങ്കിലും സ്ഥിരമായി വരുന്നവരല്ലാത്തതുകൊണ്ട് സംശയം തോന്നിയ വീട്ടമ്മ വാതില്‍ അടയ്ക്കാന്‍ തുനിഞ്ഞെങ്കിലും മൂവരും ചേര്‍ന്ന് ബലമായി വാതില്‍ തള്ളി തുറന്ന് അകത്ത് കയറുകയായിരുന്നു. മകളുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അതെ ബില്‍ഡിംഗില്‍ തൊട്ടടുത്തുള്ള ഫഌറ്റിലും കവര്‍ച്ച നടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x