Currency

ബഹ്‌റൈനില്‍ പ്രീ പെയ്ഡ് സിം രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള കാലാവധി നീട്ടി

സ്വന്തം ലേഖകന്‍Saturday, March 2, 2019 2:04 pm

മനാമ: ബഹ്‌റൈനില്‍ പ്രീ പെയ്ഡ് സിം രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയം നീട്ടിയിരിക്കുന്നത്. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ ജൂണ്‍ രണ്ടിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി അറിയിച്ചു.

നിശ്ചിത സമയപരിധിക്കകം രജിസ്റ്റര്‍ ചെയ്യാത്ത കണക്ഷനുകളില്‍ സേവനങ്ങള്‍ നിലയ്ക്കും. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കണക്ഷനുകള്‍ സുരക്ഷിതമാക്കാനും തട്ടിപ്പുകള്‍ ഒഴിവാക്കാനുമാണ് ഇത്തരമൊരു പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x