Currency

വിദേശ വനിതകൾക്ക്​ മികച്ച തൊഴിൽ നൽകുന്നതിൽ ബഹ്രൈൻ നാലാമത്

സ്വന്തം ലേഖകൻSunday, March 11, 2018 7:49 pm

മനാമ: വിദേശ വനിതകൾക്ക് മികച്ച തൊഴിൽ നൽകുന്നതിൽ ബഹ്റൈന് ആഗോള തലത്തിൽ നാലാമത്. എക്സ്പാക്റ്റ് ഇൻസൈഡർ സർവെഫലം പ്രകാരം ഇക്കാര്യത്തിൽ ജി.സി.സി തലത്തിൽ ഒന്നാമതാണു ബഹ്രൈൻ. കുവൈത്ത് (21),യു.എ.ഇ (31),സൗദി അറബ്യേ(35), ഒമാൻ(52) എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ സ്ഥാനം.

പട്ടികപ്രകാരം പ്രവാസി വനിതകൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ കൂടുതലുള്ള രാജ്യം മെക്സിക്കോയാണ്. മ്യാൻമർ, കേമ്പാഡിയ, ബഹ്റൈൻ, ന്യൂ സിലാൻറ്, ഖസാക്കിസ്ഥാൻ, യു.കെ,യു.എസ്,  കെനിയ, അയർലെൻറ് എന്നിവയാണു ആദ്യപത്തിലുള്ള രാജ്യങ്ങൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x