2018ലെ ഇന്റർനാഷണൽ മൈഗ്രേഷൻ കോൺഫറൻസിൽ അവതരിപ്പിക്കുന്ന കുടിയേറ്റം സംബന്ധിച്ച ആഗോള ഉടമ്പടിയിൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റും ഉൾപ്പെടൂത്തുമെന്നു യുഎൻ അധികൃതർ
മനാമ: ബഹ്രൈൻ നടപ്പാക്കുന്ന ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് മാതൃകാപരമെന്നു യുണൈറ്റഡ് നാഷൻസ് (യുഎൻ). 2018ലെ ഇന്റർനാഷണൽ മൈഗ്രേഷൻ കോൺഫറൻസിൽ അവതരിപ്പിക്കുന്ന കുടിയേറ്റം സംബന്ധിച്ച ആഗോള ഉടമ്പടിയിൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റും ഉൾപ്പെടൂത്തുമെന്നു യുഎൻ അധികൃതർ അറിയിച്ചു.
അനധികൃത വിദേശ തൊഴിലാളികള്‍ക്ക് നിയമ വിധേയമായി ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതാണു ഫ്ളെക്സിബിൾ വര്‍ക് പെര്‍മിറ്റ്. ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് അനുവദിക്കുക വഴി സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യാനും താമസിക്കാനും തൊഴിലാളിക്ക് അനുവാദം നല്കുന്ന ആദ്യ രാജ്യമായി മാറിയിരുന്നു ബഹ്റൈന്‍.
വിവിധ കാരണങ്ങളാല്‍ വിസയടക്കം മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരേണ്ടിവന്നവര്‍ക്ക് നിയമവിധേയമായി തൊഴിൽ ചെയ്തു രാജ്യത്ത് തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുക്കിയത്. ഇത് മാതൃകപരാമാണെന്നാണു യുഎൻ വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.