Currency

ബഹ്റൈനിൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾ ജുലൈ 23 മുതൽ

സ്വന്തം ലേഖകൻWednesday, July 19, 2017 3:23 pm

ബഹ്റൈനിൽ ജുലൈ 23 ഞായറാഴ്ച മുതൽ ഫ്ലെക്സിബിൾ വർ‍ക്ക് പെർ‍മിറ്റുകൾ‍ക്കുള്ള അപേക്ഷകൾ സ്വീകരിക്കും

ബഹ്റൈനിൽ ജുലൈ 23 ഞായറാഴ്ച മുതൽ ഫ്ലെക്സിബിൾ വർ‍ക്ക് പെർ‍മിറ്റുകൾ‍ക്കുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് ലേബർ മാർ‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‍.എം.ആർ‍.എ) അറിയിച്ചു. സിത്രയിലെ വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന എൽഎംആർ‍എ ശാഖയിലാണ് അപേക്ഷകൾ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗൾ‍ഫിൽ‍ത്തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കുന്ന ഫ്ളെക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റിന് സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. നിരവധിപേരാണ് ഇതിനോട് ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയതെന്ന് അധികൃതർ അവകാശപ്പെടുന്നു.

Nomination online for 12th Garshom International Awards click here

ഫ്ലെക്സിബിൾ വർക്ക് പെർമിറ്റിന് തങ്ങൾ അർഹരാണോ എന്നറിയാൻ 33150150 എന്ന നമ്പറിലേക്ക് സി.പി.ആർ‍ നമ്പർ‍ അയച്ചാൽ‍ മതിയെന്ന് എൽ‍.എം.ആർ‍.എ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പുറമെ എൽ‍.എം.ആർ‍.എയുടെ വെബ്സൈറ്റിലൂടെ ഇംഗ്ലീഷ്, ബംഗാളി, ഉർ‍ദു, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ‍ വിശദീകരണം നൽ‍കുന്നുമുണ്ട്. അർ‍ഹരായവർ‍ക്ക് ബ്ലൂ കാർ‍ഡ് ലഭിച്ചു കഴിഞ്ഞാൽ‍ എവിടെയും ജോലിയെടുക്കാം. അതേസമയം മൊബൈൽ‍ നമ്പറിലൂടെ മാത്രമേ അപേക്ഷകർ‍ക്ക് തങ്ങളുടെ വിസാ സംബന്ധമായ വിവരങ്ങൾ‍ ലഭിക്കുകയുള്ളൂ. അതിനാർ സ്ഥിര മൊബൈൽ നമ്പർ അപേക്ഷകന് ഉണ്ടായിരിക്കണം.

ഫ്ളെക്സിബിൾ‍ വിസ സംബന്ധിച്ച് കൂടുതൽ‍ വിവരങ്ങൾ‍ക്ക് 17103103 എന്ന കാൾ‍ സെന്‍റർ‍ നമ്പറിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർ‍ക്ക് മാത്രമാണ് ഫ്ളെക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റിന് അപേക്ഷിക്കാൻ അർ‍ഹത. ഫ്ളക്സിബിൾ‍ വർ‍ക്പെർ‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് പാർ‍ട്ട് ടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ‍ ജോലി ചെയ്യാം. അതേസമയം താമസം, സോഷ്യൽ‍ ഇൻഷൂറൻസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളിക്ക് തന്നെയായിരിക്കും.

റൺ‍എവെ കേസുള്ളവർ‍ക്ക് ഈ സൗകര്യം ലഭിക്കുന്നതല്ല. ആദ്യഘട്ടത്തിൽ‍ പ്രതിമാസം 2000 പേർ‍ക്കാണ് ഫ്ലെക്സിബിൽ വർക്ക് പെർ‍മിറ്റ് നൽ‍കുക. രണ്ട് വർ‍ഷത്തേക്കായിരിക്കും ഇത്. 449 ദിനാർ‍ ആണ് ഫ്ളക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റ് ലഭിക്കാനുള്ള ഫീസ്. പ്രതിമാസം ഫീസായി 30 ദിനാർ‍ വീതവും നൽ‍കണം. നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും തൊഴിലാളി ഡെപ്പോസിറ്റ് ആയി നൽ‍കേണ്ടി വരും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x