ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛദിച്ച സാഹചര്യത്തിലാണ് ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും പറക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ തീരുമാനമാണ് ഇപ്പോള്‍ മയപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അബുദാബി: ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ ഉപരോധം മറ്റ് രാജ്യാന്തര വിമാന കമ്പനികള്‍ക്ക് ബാധകമല്ല. ഖത്തറിലെ വിമാന കമ്പനികള്‍ക്കും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും മാത്രമാണ് നിരോധനം. യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയും ബഹ്‌റിനും സമാനമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛദിച്ച സാഹചര്യത്തിലാണ് ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും പറക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ തീരുമാനമാണ് ഇപ്പോള്‍ മയപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ വ്യോമയാന ഏജന്‍സിയോട് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും സൗദിക്കും, യു.എ.ഇ.ക്കും മുകളിലൂടെ പറന്നിരുന്നത്. ഇവിടങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് വിലക്ക് പ്രധാനമായും ബാധിച്ചത്.
ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നിവ ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമുള്ള വ്യോമപാത മാറ്റിയിരുന്നു. ഇതോടെ ചില വിമാന കമ്പനികള്‍ ലഗേജ് പരിധിയും വെട്ടിച്ചുരുക്കുകയും സഞ്ചാരപഥം മാറ്റിയിനെതുടര്‍ന്ന് യാത്രാനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.