ടാറ്റൂ ചെയ്യുന്നതിന് അംഗീകാരം ലഭിക്കാന്‍ ബ്യൂട്ടി സലൂണുകള്‍ നല്കിയ അപേക്ഷ ഗവണ്മെന്റ് തള്ളി. ബ്യൂട്ടി സലൂണുകള്‍ക്കും ഷോപ്പുകള്‍ക്കും, വ്യക്തികള്‍ക്കും ടാറ്റൂ ചെയ്ത് നല്‍കാനുള്ള അനുമതി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനാമ: രാജ്യത്തെ ടാറ്റൂ പാര്‍ലറുകള്‍ക്കും, അനധികൃത ടാറ്റൂ സമ്പ്രദായങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ ഗവണ്മെന്റ് ഒരുങ്ങുന്നു. ടാറ്റൂ ചെയ്യുന്നതിന് അംഗീകാരം ലഭിക്കാന്‍ ബ്യൂട്ടി സലൂണുകള്‍ നല്കിയ അപേക്ഷ ഗവണ്മെന്റ് തള്ളി. ബ്യൂട്ടി സലൂണുകള്‍ക്കും ഷോപ്പുകള്‍ക്കും, വ്യക്തികള്‍ക്കും ടാറ്റൂ ചെയ്ത് നല്‍കാനുള്ള അനുമതി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ലിംഗഭേദമന്യേയായിരിക്കും നടപ്പാക്കുക. ആരോഗ്യ മന്ത്രാലയവും, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയവുമായിരിക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.