ഇലക്ട്രോണിക് സിറ്റി കമ്മസാന്ദ്ര റോഡില്‍ ബി.ബി.എം.പി. ഉദ്യോഗസ്ഥർ പൊളിക്കാനുള്ള വില്ലകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ രണ്ട് മതിലുകൾ പൊളിച്ചു മാറ്റിയിട്ടുമുണ്ട്.
ബെംഗളുരു: അനധികൃത കൈയ്യേറ്റമാണെന്ന് വിലയിരുത്തി ബംഗളുരുവിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ പൊളിക്കാൻ ശ്രമം. ഇലക്ട്രോണിക് സിറ്റി കമ്മസാന്ദ്ര റോഡില്‍ ബി.ബി.എം.പി. ഉദ്യോഗസ്ഥർ പൊളിക്കാനുള്ള വില്ലകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ രണ്ട് മതിലുകൾ പൊളിച്ചു മാറ്റിയിട്ടുമുണ്ട്.
എന്നാൽ അധികൃതരിൽ നിന്നും ഇത് സംബന്ധിച്ച അറിയിപ്പുകൾ ഒന്നും മുമ്പ് ലഭിച്ചിട്ടില്ലെന്ന് മലയാളികൾ അടക്കമുള്ള പ്രദേശവാസികൾ പറയുന്നു. അതിനിടെ പ്രദേശത്തെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചു. വരും ദിവസങ്ങളില്‍ ബാക്കി മതിലുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.