ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി യുഎഇയില്‍ പോലീസ് കര്‍ശന പരിശോധന നടത്തും. 'ഫൈറ്റ് ബെഗ്ഗിംഗ് ആന്‍ഡ് ഹെല്പ് ഡിസേര്‍വ്സ് (ഭിക്ഷാടനത്തിനെതിരെ പ്രതികരിക്കുക, അര്‍ഹിക്കുന്നവരെ സഹായിക്കുക) എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ആന്റി ബെഗ്ഗിംഗ് ക്യാമ്പ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദുബായി: യുഎഇയില്‍ ഭിക്ഷാടനം നിരോധിക്കുന്നു. ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി യുഎഇയില്‍ പോലീസ് കര്‍ശന പരിശോധന നടത്തും. ‘ഫൈറ്റ് ബെഗ്ഗിംഗ് ആന്‍ഡ് ഹെല്പ് ഡിസേര്‍വ്സ് (ഭിക്ഷാടനത്തിനെതിരെ പ്രതികരിക്കുക, അര്‍ഹിക്കുന്നവരെ സഹായിക്കുക) എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ആന്റി ബെഗ്ഗിംഗ് ക്യാമ്പ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
റമദാന് മാസത്തിലാണ് ഫൈറ്റ് ബെഗ്ഗിംഗ് ആന്‍ഡ് ഹെല്പ് ഡിസേര്‍വ്സ് ക്യാമ്പ് ആരംഭിക്കുന്നത്. ഇത് കൂടാതെ മാധ്യമങ്ങളുടെ യോഗങ്ങളും വിളിച്ച് പരമാവധി പ്രചാരണം നല്‍കും. രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന ഭിക്ഷാടനം പൂര്‍ണമായി തുടച്ച് നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭിക്ഷാടനം കബളിപ്പിക്കലാണെന്നും സമൂഹത്തിലെ പല വ്യക്തികളെയും ഭിക്ഷാടകര്‍ ചൂഷണം ചെയ്യുകയാണെന്നും മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിരവധി ഭിക്ഷാടകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍ 2,70,000 ദിര്‍ഹം മാസ വരുമാനമുള്ള ഭിക്ഷാടകനെ പോലീസ് പിടികൂടിയത് വാര്‍ത്തയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.