പെട്രോള്‍, ഡീസല്‍ ബസ്സുകളെക്കാള്‍ ചെലവ് കുറയ്ക്കാനാകുമെന്നതും അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലെന്നതും യാത്രാ ചെലവ് കുറവാണെന്നതും മുൻ നിർത്തിയാണ് ഈ തീരുമാനം.
ബെംഗളുരു: ബെംഗളുരുവിൽ വൈദ്യുതബസ്സുകളുമായി ബി.എം.ടി.സി. 150 വൈദ്യുതബസ്സുകള്‍ നിരത്തിലിറക്കാനുള്ള നടപടികള്‍ക്കാണ് ബി.എം.ടി.സി. ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ ബസ്സുകളെക്കാള്‍ ചെലവ് കുറയ്ക്കാനാകുമെന്നതും അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലെന്നതും യാത്രാ ചെലവ് കുറവാണെന്നതും മുൻ നിർത്തിയാണ് ഈ തീരുമാനം.
ഇതോടെ വൈദ്യുതബസ്സുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യത്തെ നഗരമാകും ബെംഗളൂരു. മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും വൈദ്യുതബസ്സുകള്‍ നിരത്തിലിറക്കിയിരുന്നെങ്കിലും പിന്നീട് അവ പിൻവലിച്ചിരുന്നു. വൈദ്യുതബസ്സുകള്‍ക്ക് മാത്രമായി പ്രത്യേക ഡിപ്പോകള്‍ ആരംഭിക്കാനും ബി.എം.ടി.സി. പദ്ധതിയിടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.