നിയമലംഘനങ്ങള്‍ പിടികൂടാന്‍ ഇനി മുതല്‍ ട്രാഫിക് പോലീസിന്റെ കൈവശം ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉണ്ടാകും. കാമറയുടെ സഹായത്തോടെ ഡ്യൂട്ടിയിലായിരിക്കെ റോഡിലെ ദൃശ്യങ്ങള്‍ കാമറ ഒപ്പിയെടുക്കും. പുതിയ നടപടിയിലൂടെ യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് തടയാനും നിയമലംഘനങ്ങള്‍ പിടികൂടാനാകുമെന്നും ട്രാഫിക് പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ആര്‍. ഹിതേന്ദ്ര പറഞ്ഞു.
ബംഗളൂരു: ട്രാഫിക് പോലീസ് ഹൈടെക്ക് ആകുന്നു. നഗരത്തിലെ ഗതാഗതനിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഹൈടെക് രീതികളിലേക്ക് ട്രാഫിക് പോലീസ് മാറുന്നത്. യാത്രക്കാരെ തെറ്റായ രീതിയില്‍ പിടികൂടുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
നിയമലംഘനങ്ങള്‍ പിടികൂടാന്‍ ഇനി മുതല്‍ ട്രാഫിക് പോലീസിന്റെ കൈവശം ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉണ്ടാകും. കാമറയുടെ സഹായത്തോടെ ഡ്യൂട്ടിയിലായിരിക്കെ റോഡിലെ ദൃശ്യങ്ങള്‍ കാമറ ഒപ്പിയെടുക്കും. പുതിയ നടപടിയിലൂടെ യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് തടയാനും നിയമലംഘനങ്ങള്‍ പിടികൂടാനാകുമെന്നും ട്രാഫിക് പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ആര്‍. ഹിതേന്ദ്ര പറഞ്ഞു.
നിലവില്‍ 50 കാമറകളാണ് ട്രാഫിക് പോലീസിന് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാമറകള്‍ നല്‍കി തുടങ്ങൂം. 150 ഗ്രാം ഭാരമുള്ള കാമറയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാമറയ്ക്ക് സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.