ബര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനിലെ പുതിയ രാജ്യാന്തര വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യന്താധുനികമായി നിര്‍മ്മിച്ച വിമാനത്താവളം ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ് എന്ന പേരില്‍ അറിയപ്പെടും. 2006 ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. നേരത്തെ നഗരത്തിലുണ്ടായിരുന്ന ടെമ്പിള്‍ഹോഫ് 2008 ല്‍ നിര്‍ത്തിയിരുന്നു. ടേഗല്‍, ഷോണെഫെല്‍ഡ്, എന്നീ വിമാനത്താവളങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.
പ്രതിവര്‍ഷം 46 ലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്യാന്‍ കഴിയുന്നത്. ഫ്രാങ്ക്ഫര്‍ട്ട് മ്യൂണിക്ക് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു ശേഷം മൂന്നാമത്തെ വലിയ വിമാനത്താവളമാണ് ഇത്. നിശ്ചയിച്ച ബജറ്റിനേക്കാള്‍ 4 ബില്യണ്‍ യൂറോ അധികച്ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2023 ല്‍ പൂര്‍ണ്ണമായി തീരുമ്പോള്‍ 7 ബില്യന്‍ യൂറോയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
കുറഞ്ഞ നിരക്കില്‍ പറക്കുന്ന ഈസി ജെറ്റ് വിമാനമാണ് ഉദ്ഘാടന ലാന്റിംഗ് നടത്തിയത്. അതിനു ശേഷം ജര്‍മ്മന്‍ ദേശീയ വിമാനക്കമ്പനിയായ ലുഫ്താന്‍സയും ഇവിടെ പറന്നിറങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.