ബര്‍ലിന്‍: ജര്‍മനിയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജര്‍മ്മനിയുടെ 16 സംസ്ഥാന നേതാക്കളുമായി യോജിച്ച പുതിയ നിയമങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 16 ബുധനാഴ്ച മുതല്‍ 2021 ജനുവരി 10 വരെ കടുത്ത നിയന്ത്രണങ്ങളാണ് ലോക്ഡൗണ്‍ കാലത്തുള്ളത്.
പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ബുധനാഴ്ച മുതല്‍ മിക്ക സ്റ്റോറുകള്‍, സ്‌കൂളുകള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവ അടച്ചിടും. കൊറോണ വൈറസ് മഹാമാരിയെ രണ്ടാമത്തെതും മൂന്നാമത്തേതുമായ തരംഗത്തെ നേരിടാന്‍ ഈ ലോക്ഡൗണ്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവിലെ ലോക്ഡൗണ്‍ പ്രകാരം ഇപ്പോള്‍ തുറന്നിരിക്കുന്ന ഹെയര്‍ഡ്രെസ്സറുകള്‍ ഉള്‍പ്പെടെ എല്ലാ അനാവശ്യ ഷോപ്പുകളും സേവനങ്ങളും ജനുവരി 10 വരെ അടഞ്ഞു കിടക്കും.
ക്രിസ്മസ് അവധിദിനങ്ങള്‍ക്ക് മുന്നോടിയായി ചില്ലറ വ്യാപാരികള്‍ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും പൊതുജനങ്ങള്‍ക്കും ഇതു വലിയ തടസമുണ്ടാക്കുമെങ്കിലും മറ്റു മാര്‍ഗങ്ങളില്ലെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.