ബര്‍ലിന്‍: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായതോടെ ജര്‍മനിയില്‍ ലോക്ഡൗണ്‍ ജനുവരി അവസാനം വരെ നീട്ടി. ചാന്‍സലര്‍ മെര്‍ക്കല്‍ ഇന്നലെ രാത്രി രാജ്യത്തെ 16 മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ജര്‍മനിയില്‍ കഴിഞ്ഞ ഒരറ്റ ദിവസം കൊണ്ട് 290100 പേര്‍ക്ക് കോവിഡ് ബാധിച്ചു. 410 പേര്‍ കോവിഡ് മൂലം മരണമടഞ്ഞു. ബര്‍ലിന്‍ ഉള്‍പ്പെടെ ജര്‍മനിയില്‍ പുതിയ അറുപത്തിരണ്ട് പ്രാദേശിക ഹോട്ട്‌സ്‌പോട്ടുകള്‍ നിലവില്‍ വന്നതായും സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ നടത്തുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
ക്രിസ്മസ് കാലത്തെയും ന്യൂഇയര്‍ കാലത്തെയും ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരിമരുന്ന് പ്രയോഗം പൊലീസ് നിയന്ത്രിക്കും. ദേവാലയങ്ങളില്‍ ക്രിസ്മസ്, ന്യൂഇയര്‍ ശുശ്രൂഷകള്‍ ഉണ്ടാവില്ല. ജനം സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഡിസംബറിലെ വിശേഷ ദിവസങ്ങളില്‍ ഹോട്ടലും റസ്റ്ററന്റുകളും അടഞ്ഞു തന്നെ കിടക്കും. എന്നാല്‍ അതിനുള്ള അന്തിമ തീരുമാനം 28ന് പ്രഖ്യാപിക്കും.
ആഘോഷങ്ങള്‍ക്ക് കുടുംബങ്ങളില്‍ ഒത്തുചേരുന്നതിന് അഞ്ചു മുതല്‍ 10 വരെ ആളുകള്‍ ആകാം. 14 വയസ്സുള്ള കുട്ടികളെ എണ്ണത്തില്‍ ചേര്‍ക്കാവൂ. ഡിസംബര്‍ 23 മുതല്‍ ജനുവരി ഒന്ന് വരെ പത്ത് പേര്‍ക്ക് ഒത്തുകൂടി ആഘോഷിക്കാം. വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളില്‍ നിന്ന് വീടുകളില്‍ എത്തിക്കുന്നവര്‍ കൊറോണ സ്പീഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് മെര്‍ക്കല്‍ നിര്‍ദേശിച്ചു.
മാസ്‌ക്ക് ധരിച്ച് വേണം പുറത്തിറങ്ങാന്‍, സമൂഹിക അകലം പാലിക്കുക, കടകളില്‍ തിക്കും തിരക്കും ഉണ്ടാക്കാതിരിക്കുക, ജനം ലോക്ഡൗണ്‍ ഭയന്ന് മൊത്ത കച്ചവടത്തിന് ഇറങ്ങരുതെന്നും ചാന്‍സലര്‍ മെര്‍ക്കല്‍ അഭ്യര്‍ഥിച്ചു. ഈ ഡിസംബര്‍ മുതല്‍ ജര്‍മനിയില്‍ കോവിഡ് വാക്‌സീന്‍ കുത്തിവെപ്പ് ഉണ്ടാകുമെന്നും ചാന്‍സലര്‍ മെര്‍ക്കല്‍ അറിയിച്ചു. 2021 മാര്‍ച്ചിനുള്ളില്‍ മഹാമാരി നിയന്ത്രണ വിധേയമാകുമെന്നുള്ള വിശ്വാസമാണ് ഉള്ളതെന്നും മെര്‍ക്കല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.