ബര്‍ലിന്‍: ജര്‍മനിയില്‍ നവംബര്‍ അവസാനം വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ ലൈറ്റ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ 2021 ജനുവരി അവസാനം വരെ നീട്ടുമെന്ന് സൂചന. ശൈത്യകാലത്ത് യൂറോപ്പിലും, ജര്‍മനിയിലും കോവിഡ് വ്യാപനം കൂടുമെന്നുള്ള പ്രവചനത്തിന് തടയിടുകയാണ് ലോക്ഡൗണ്‍ ലൈറ്റ് കൊണ്ട് ചാന്‍സലര്‍ മെര്‍ക്കല്‍ ഉദ്ദേശിക്കുന്നത്.
സഹപ്രവര്‍ത്തകരായ മറ്റു മന്ത്രിമാരോടും ആരോഗ്യമന്ത്രി യെന്‍സ് സഫാനുമായി ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നീണ്ട ചര്‍ച്ച നടത്തി ധാരണയിലെത്തിയതായിട്ടാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മനിയില്‍ ഇതിനകം 13370 പേര്‍ കോവിഡ് മൂലം മരിച്ചു.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ക്രിസ്മസ് കാലത്ത് പ്രതിദിനം 15000 ത്തിലധികം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടാകുമെന്നുള്ള സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. അതേസമയം കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ തന്നെ യൂറോപ്പില്‍ കുത്തിവെച്ചു തുടങ്ങുമെന്ന് മെര്‍ക്കല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യൂറോപ്യന്‍ നേതാക്കളെ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.