Currency

ബഹ്റൈനിൽ സൈബർ ബ്ലാക്ക്മെയിലുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ

സ്വന്തം ലേഖകൻTuesday, February 21, 2017 2:50 pm

അറബ് യുവതിയാണെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്താണ് ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടുകന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ആന്റി- സൈബർ ഡയറക്റ്ററേറ്റ് അറിയിച്ചു

മനാമ: രാജ്യത്ത് സൈബർ ബ്ലാക്ക്മെയിലിങ്ങുകൾ വർധിക്കുന്നുണ്ടെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറബ് യുവതിയാണെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്താണ് ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടുകന്നതെന്ന്  ആഭ്യന്തരമന്ത്രാലയത്തിന്റെ ആന്റി- സൈബർ ഡയറക്റ്ററേറ്റ് അറിയിച്ചു. 

വിഡിയോ കോൺഫെറൻസിലേക്ക് വ്യാപിക്കുന്ന സംഭാഷണങ്ങൾ പിന്നീട് അശ്ലീലമാകുകയും നഗ്നത പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. ഇത്തരം അനുഭവമുണ്ടായാൽ ഉടൻ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരങ്ങൾ അവർക്ക് ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

ഇത്തരക്കാർക്ക് പണം അയച്ചുകൊടുത്താൽ പോലും വീണ്ടും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ സംഭവം 992 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കുന്നതാണ് നല്ലതെന്ന് അധികൃതർ പറയുന്നു. കൂടാതെ 17718888 അല്ലെങ്കിൽ 992 എന്ന നമ്പറിൽ അദ്‌ലിയയിലെ ഓഫീസിൽ അറിയിക്കാം. ഇതുമല്ലെങ്കിൽ തെളിവടക്കം +97332000367 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x