
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനലിന് മുന്നില്‍ സ്ഥാപിച്ച ബയോമെട്രിക് യാത്രാ സംവിധാനം ഏറെ വിജയകരം. എയര്‍പോര്‍ട്ടിലെ മുഴുവന്‍ നടപടികളും രേഖകളില്ലാതെ മുഖം കാണിച്ചു പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്നതാണ് അടുത്തിടെ ഏര്‍പ്പെടുത്തിയ ഈ അത്യാധുനിക സാങ്കേതിക സംവിധാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ സംവിധാനം. മറ്റിടങ്ങളിലേക്കും ഈ സംവിധാനം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് എമിഗ്രേഷന്‍ അധികൃതര്‍.
പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രാരേഖയായി കംപ്യൂട്ടറില്‍ അടയാളപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. കഴിഞ്ഞ മാസം അവസാനമാണ് ഇതിനു തുടക്കം കുറിച്ചത്. പാസ്പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ അഞ്ചുമുതല്‍ 9 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ടെര്‍മിനല്‍ മൂന്നിലെ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാര്‍ച്ചര്‍, അറൈവല്‍ ഭാഗത്താണ് ഈ സംവിധാനം.
ഇതിനകം 1,54,000 യാത്രക്കാരാണ് നൂതന സംവിധാനം പ്രയോജനപ്പെടുത്തിയത്. ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം ആളുകള്‍ താല്പര്യപൂര്വമാണ് സ്വീകരിച്ചു വരുന്നതും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.