Currency

പഴയ ബസ്സുകളിലെ ദുരിതയാത്ര; വലഞ്ഞ് ബാംഗ്ലൂർ നിവാസികൾ

Tuesday, August 30, 2016 8:48 am

ബാംഗ്ലൂരിലെ ബസ്സുകളുടെ കാര്യമാണ് കഷ്ടം. കേരളത്തിലെ ബസ്സുകളുടെ ദുരിതയാത്ര വിവരിച്ചവർ ബാംഗ്ലൂരിൽ ചെന്നാൽ കാണുന്നത് അതിനെക്കാൾ കഷ്ടമായ കാഴ്ചയാണ്. പഴകിദ്രവിച്ച വാതിലുകളും മഴ വന്നാൽ കുട ചൂടേണ്ട അവസ്ഥയുമാണ് പല ബസ്സുകൾക്കും. രാജ്യത്തെ ഏറ്റവും മികച്ച വരുമാനമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പട്ടികയിലാണ് ബാംഗ്ലൂർ ഉള്ളത്. എന്നാൽ അങ്ങേയറ്റം മോശമാണ് ബാംഗ്ലൂരിൽ യാത്രയ്ക്ക് ഉപയോഗിക്കുന്ന പല ബസ്സുകളും.

നിലവിൽ എട്ട് ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട 830 ബസ്സുകളും പത്ത് വർഷത്തിലധികം പഴക്കമുള്ള 199 ബസ്സുകളും നഗരത്തിലുണ്ട്.

പഴക്കംചെന്ന വാഹനങ്ങൾ ബാംഗ്ലൂർ നിവാസികളുടെ യാത്ര ദുരിതത്തിലാക്കുകയാണ്. പഴക്കംചെന്ന വാഹനങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമാണെന്നും അധികൃതർ അതൊന്നും കേട്ട ഭാവമില്ല. കടുത്ത ദുരിതം സഹിച്ചാണ് പലപ്പോഴും ബാംഗ്ലൂർ നിവാസികളുടെ യാത്ര. പൊട്ടിപ്പൊളിഞ്ഞ സീറ്റുകളിലും കമ്പികളിലും ഉടക്കി വസ്ത്രം കീറുന്നത് പോലും പതിവാണ്.

അതിനെല്ലാത്തിനുമുപരി വാഹനങ്ങളുടെ പഴക്കം കാരണം വഴിയിൽ പഞ്ചറാകുന്നതും പതിവാണ്. ഓരോ ദിവസവും പഞ്ചറായി വഴിയിൽ കിടക്കുന്ന ബസ്സുകളുടെ കൂടുകയാണ്. ഇപ്പോഴത്തെ പ്രധാന ആവശ്യം എട്ട് ലക്ഷം കിലോമീറ്റർ ഓടിയതും പത്ത് വർഷത്തിലധികം പഴക്കമുള്ളതുമായ വണ്ടികൾ പിൻവലിക്കണം എന്നതാണ്. മലിനീകരണ നിയന്ത്രണ ബോർഡ് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വണ്ടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ 6349 ബസുകളാണ് നഗരത്തിൽ സർവ്വീസ് നടത്തുന്നത്. ഒരു ബസ് 5.47 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2009ൽ ഇത് മൂന്ന് ലക്ഷം കിലോമീറ്ററായിരുന്നു. അതിനുശേഷം പുതിയ ബസ്സുകൾ വാങ്ങിയിട്ടില്ലെന്ന് സാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x