Currency

സാഹസ പ്രിയര്‍ക്ക് ആവേശം: ഉയരം കൂടിയ സ്വിങ് റൈഡുമായി ബോളിവുഡ് പാര്‍ക്ക് 21ന് പ്രവര്‍ത്തനമാരംഭിക്കും

സ്വന്തം ലേഖകന്‍Thursday, January 14, 2021 12:40 pm

ദുബായ്: സാഹസ പ്രിയര്‍ക്ക് ആവേശം പകരുന്ന മറ്റൊരു ഉല്ലാസവുമായി ദുബായ്. ബോളിവുഡ് പാര്‍ക്കില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് 21 ന് പ്രവര്‍ത്തനമാരംഭിക്കും. 450 അടി ഉയരമുള്ള അമേരിക്കയിലെ ഓര്‍ലാന്‍ഡോ സ്റ്റാര്‍ ഫ്‌ലൈയറിനെ പിന്നിലാക്കിയാണ് 460 അടി ഉയരത്തില്‍ ദുബായുടെ സ്വിങ് റൈഡ്.

ഉയരത്തില്‍ പമ്പര മാതൃകയിലുള്ള ചക്രത്തില്‍ ഊഞ്ഞാല്‍ പോലെ കൊളുത്തിയിട്ട ഇരിപ്പിടങ്ങളിലിരുന്നു കറങ്ങുന്ന വിനോദമാണിത്. പാര്‍ക്കില്‍ ബോളിവുഡ് ബൊലെവാഡ്, മുംബൈ ചൌക്ക്, റസ്റ്റിക് റവീന്‍, റോയല്‍ പ്ലാസ, ഫിലിം സ്റ്റുഡിയോസ് എന്നിങ്ങനെ 5 സോണുകളുണ്ട്. ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട റൈഡുകളും 3ഡി ഷോകളുമാണു മറ്റു പ്രത്യേകതകള്‍. ഇന്ത്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാനും കരകൗശല വസ്തുക്കള്‍ വാങ്ങാനും അവസരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x