ബ്രസീലിൽനിന്നും ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത മാംസ ഉല്പന്നങ്ങൾ ബഹ്റൈനിലെ മാർക്കറ്റുകളിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു.
മനാമ : ബ്രസീലിൽനിന്നും ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത മാംസ ഉല്പന്നങ്ങൾ ബഹ്റൈനിലെ മാർക്കറ്റുകളിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ (GCC) മാനദണ്ഡങ്ങളും, നിലവാരവും പാലിക്കാത്ത മാംസ ഉൽപ്പന്നങ്ങൾ ഒന്നും തന്നെ ബഹ്റൈനിലെ മാർക്കറ്റുകളിൽ ലഭ്യമല്ല.ആരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ വിതരണ വകുപ്പ് തലവനായ മുഹമ്മദ് സുലൈമാൻ അൽ ഹദ്ദക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദഗ്ദരായ ഫുഡ് ഇൻസ്പെക്ടർമാർ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ രാജ്യത്ത് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം കർശനമായി നടപ്പിലാക്കി വരുന്നതായും അദ്ദേഹം ഉറപ്പു നൽകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.