Currency

കോമൺസ് പാസാക്കിയ ബ്രക്‌സിറ്റ് ബില്ലിൽ പൊളിച്ചെഴുത്തു വേണമെന്ന് പ്രഭുസഭ

സ്വന്തം ലേഖകൻMonday, January 29, 2018 10:10 pm

ലണ്ടന്‍ : ഹൗസ് ഓഫ് കോമണ്‍സ് അനുമതി നല്‍കിയ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രക്‌സിറ്റ് ബില്ലിൽ പൊളിച്ചെഴുത്തു വേണമെന്ന് പ്രഭുസഭ അഭിപ്രായപ്പെട്ടു. ബില്‍ ചര്‍ച്ച ചെയ്യാനായിരിക്കെ ലോര്‍ഡ്‌സ് കോണ്‍സ്റ്റിറ്റ്യുഷന്‍ കമ്മറ്റിയാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

നിലവിലെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രിട്ടന്‍ ഏറ്റെടുക്കുന്നത് ഭരണഘടനപ്രകാരം സ്വീകാര്യമല്ല എന്നാണ് കമ്മറ്റി ചൂണ്ടീക്കാണിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബിൽ ചർച്ച ചെയ്യും. ലോര്‍ഡ്സിലെ ലേബര്‍ നേതാവ് ആഞ്ചല സ്മിത്ത് ആവും ചര്‍ച്ചയ്ക്കു തുടക്കമിടുക.

നേരത്തെ, ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്  29 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബില്‍ കോമണ്‍സ് പാസാക്കിയത്. 295 നെതിരെ 324 വോട്ടുകള്‍ക്കാണ് കരടുബില്‍ പാസായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x