68 നെതിരേ 318 വോട്ടിനാണ് ബിൽ പാസായത്
ലണ്ടൺ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനമായ ബ്രക്സിറ്റ് ബില്ലിനു ഹൗസ് ഓഫ് കോമണ്‍സില്‍ അംഗീകാരം. ലേബര്‍ പാര്‍ട്ടിയും യൂറോപ്പ് അനുകൂലികളും കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിക്കൊണ്ട് 68 നെതിരേ 318 വോട്ടിനാണ് ബിൽ പാസായത്.
ബ്രെക്സിറ്റ് കരാറിൽ സ്‌കോട്ട്‌ലണ്ട്, വെയില്‍സ് , വടക്കന്‍ അയര്‍ലണ്ട് അഡ്മിനിസ്ട്രേഷനുകള്‍ക്ക് വീറ്റോ അധികാരം നല്‍കാനുള്ള ശ്രമവും പരാജയപ്പെട്ടു.
2019 മാര്‍ച്ച് 29ന് ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായാണ് പൗരാവകാശം, സാമ്പത്തിക ബാധ്യതകള്‍, ഭാവികാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങളടങ്ങിയ അന്തിമകരാര്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.