Currency

ബ്രക്‌സിറ്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി ജഡ്ജി

സ്വന്തം ലേഖകൻFriday, November 18, 2016 8:45 am

ബ്രക്‌സിറ്റ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഡിസംബര്‍ ആദ്യവാരം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണു ജഡ്ജിമാരിലൊരാളായ ലേഡി ബ്രെന്‍ഡ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

ലണ്ടൻ: ബ്രക്‌സിറ്റ് ഹിത പരിശോധനാ ഫലം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി ജഡ്ജി ബ്രെന്‍ഡ ഹെയ്ല്‍. ബ്രക്‌സിറ്റ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഡിസംബര്‍ ആദ്യവാരം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണു ജഡ്ജിമാരിലൊരാളായ ലേഡി ബ്രെന്‍ഡ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

11 ജഡ്ജിമാരടങ്ങുന്ന പാനലാണ് സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ അപ്പീല്‍ വിചാരണയ്‌ക്കെടുക്കുക. ഭരണഘടനയുമായി അഭേദ്യ ബന്ധമുള്ളതും, എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും തമ്മിലുള്ള അധികാര വടംവലിക്കു സാധ്യതയുള്ളതുമായ കേസ് എന്ന പ്രത്യേകത പരിഗണിച്ചാണു ഇത്രയധികം ജഡ്ജിമാർ കേസിന്റെ വാദം കേൾക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x