ചെറുകിട സ്ഥാപനങ്ങളിലെ ജീവക്കാരിൽ 21 ശതമാനവും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബ്രെക്സിറ്റിനു ശേഷം ജീവനക്കാരെ ലഭിക്കാതാകുന്നതാണ് ചെറുകിട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്.
ലണ്ടൻ: ബ്രക്‌സിറ്റ് നടപ്പാക്കുന്നതോടെ രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ സ്വദേശത്തേക്ക് മടങ്ങേണ്ടി വരും. ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ അധികവും ഇവർ ആയതിനാൽ ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
ഇപ്പോൾ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളിലെ ജീവക്കാരിൽ 21 ശതമാനവും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബ്രക്‌സിറ്റിന് ശേഷം സ്‌കിൽഡ് ജീവനക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യൂ. ഇതിൽ 59 ശതമാനം പേരെയും പുതുതായി റിക്രൂട്ട് ചെയ്യാൻ സാധിക്കില്ല. ഇപ്പോഴുള്ള ജീവനക്കാർക്ക് പകരം യുകെയിൽ നിന്ന് പുതിയ ആളുകളെ ലഭിക്കാത്ത സാഹചര്യത്തിൽ പുറമേ നിന്ന് റിക്രൂട്ട്ചെയ്യാനുള്ള അനുമതി നൽകണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.
പാക്കിങ് ജീവനക്കാർ, മെക്കാനിക്‌സ്, ഗ്രാഫിക് ഡിസൈനർമാർ തുടങ്ങി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു പകരം പുതിയ സംവിധാനം മുന്നിൽകാണാൻ സർക്കാർ തയാറാകണമെന്നും ചെറുകിട സംരംഭകർ ആവശ്യമുന്നയിച്ചു.
എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടുള്ളനടപടികളാവും സ്വീകരിക്കുകയെന്നും ആർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.