Currency

130 വർഷത്തിന് ശേഷം മോർട്ടൺ ബേ റെയിൽ ലിങ്ക് യാഥാർത്ഥ്യമായി!

സ്വന്തം ലേഖകൻTuesday, October 4, 2016 1:22 pm

130 വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട മോർട്ടൺ ബേ റെയിൽ ലിങ്ക് അഥവാ റെഡ്ക്ലിഫ് പെനിൻസുല ലെയിൻ ഒടുവിൽ യാഥാർത്ഥ്യമായി.

ബ്രിസ്ബേൺ: 130 വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട മോർട്ടൺ ബേ റെയിൽ ലിങ്ക് അഥവാ റെഡ്ക്ലിഫ് പെനിൻസുല ലെയിൻ ഒടുവിൽ യാഥാർത്ഥ്യമായി. പദ്ധതി ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നതിന് മുൻപായി പ്രധാനമന്ത്രി മാൽകൻ ടേൺബുളും ക്വീന്‍സ് ലാന്‍ഡ് പ്രമീയര്‍ അന്നസ്റ്റാഷിയ പലാസ് സുകും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം ലൈനിലൂടെ കന്നിയാത്ര നടത്തി.

ബ്രിസ്ബണിന്റെ വടക്കുനിന്നും റെഡ്ക്ലിഫിനടുത്തുള്ള കിപ്പാ-റിംഗ് വരെയുള്ള 12 കിലോമീറ്റര്‍ പാതയാണിത്. 1885 ലാണ് ഇങ്ങനൊരു പാത നിർമിക്കുന്നത് സംബന്ധിച്ച ആദ്യ നിർദേശമുണ്ടായത്. പല കാരണങ്ങളാൽ 130 വർഷമാണ് നിർമ്മാണപ്രവർത്തികൾ നീണ്ടത്. ഒടുവിൽ ചരിത്രം കുറിച്ചുകൊണ്ട് ഈ പാത യാഥാർത്ഥ്യമായിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x