അന്തരീക്ഷ താപനില ഇതിനോടകം തന്നെ ആറ് ഡിഗ്രി സെൻഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പത്ത് ഡിഗ്രിവരെയും താപനില താഴുകയുണ്ടായി. വാരാന്ത്യത്തോടെ താപനില മൈനസിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.
ലണ്ടൻ: ഈ വാരാന്ത്യത്തോടെ യുകെയിൽ മഞ്ഞുവീഴ്ച തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അന്തരീക്ഷ താപനില ഇതിനോടകം തന്നെ ആറ് ഡിഗ്രി സെൻഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പത്ത് ഡിഗ്രിവരെയും താപനില താഴുകയുണ്ടായി. വാരാന്ത്യത്തോടെ താപനില മൈനസിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.
വാരാന്ത്യത്തോടെ കാറ്റു മഴയും ബ്രിട്ടണ് അഭിമുഖീകരിക്കേണ്ടി വരും. അറ്റ്‌ലാന്റിക് വാതം തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തേക്ക് വീശിതുടങ്ങുന്നതാണ് ഇതിന് കാരണം. സ്‌കാന്‍ഡിനേവിയന്‍ പ്രദേശത്ത് ഉന്നത മര്‍ദ്ദം രൂപം കൊണ്ടതും വടക്കന്‍ യൂറോപ്പില്‍ അറ്റ്‌ലാന്റിക് കാലാവസ്ഥാ സംവിധാനത്തിന് തടസ്സമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.