
ലണ്ടൻ: ബ്രിട്ടനില്‍ വംശീയ അതിക്രമങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചതിനു പിന്നാലെ 134 വംശീയ അതിക്രമക്കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിങ്ങളെ പുറത്താക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്കു പോവുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ആളുകൾ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
ബ്രിട്ടന് ഇയുവില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നവരും ആക്രമണത്തിനു ഇരയാവുന്നുണ്ട്. 93 ശതമാനം അതിക്രമങ്ങളും നടത്തിയത് ബ്രിട്ടനിലെ വെളുത്തവര്ഗക്കാരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർക്ക് എതിരെയാണ് കൂടുതൽ വംശീയ അതിക്രമവും നടന്നിരിക്കുന്നത്. 30 സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 28 കേസുകളും തെക്കന്‍, കിഴക്കന്‍ മേഖലകളിലാണ് ഉണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.