Currency

തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് കോടതി; ബ്രെക്സിറ്റ് വൈകിയേക്കും

സ്വന്തം ലേഖകൻFriday, November 4, 2016 11:44 am

പാര്‍ലമെന്റാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും യൂറോപ്യന്‍ യൂണിയന്റെ ലിസ്ബണ്‍ കരാറിലെ അമ്പതാം വകുപ്പ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ലണ്ടൻ: ബ്രിട്ടൺ യൂറോപ്യന്‍ യൂണിയൻ വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ അല്ലെന്ന് ലണ്ടന്‍ ഹൈക്കോടതി. പാര്‍ലമെന്റാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും യൂറോപ്യന്‍ യൂണിയന്റെ ലിസ്ബണ്‍ കരാറിലെ അമ്പതാം വകുപ്പ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഇടപെടലില്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. കോടതി ഇടപെടലിലൂടെ തീരുമാനം അട്ടിമറിക്കാനായില്ലെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ കാലതാമസം വരുത്താമെന്ന് ബ്രെക്സിറ്റിനെ എതിർക്കുന്നവർ കരുതുന്നു. അതിനിടെ ബ്രെക്സിറ്റ് വൈകുമെന്ന് സൂചന ലഭിച്ചതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x