Currency

സീറ്റുകള്‍ക്കിടയിലെ സ്ഥലം കുറയ്ക്കുന്നു; ബ്രിട്ടീഷ് എയര്‍വേയ്‌സിലെ യാത്ര ദുഷ്‌കരമാകും

സ്വന്തം ലേഖകൻSunday, November 6, 2016 2:29 pm

ബോയിങ് 777 വിമാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പിലാക്കുന്നത്. 52 സീറ്റുകള്‍ അധികമായി സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അധികൃതർ പറയുന്നു.

ലണ്ടൻ: വർധിച്ച തിരക്ക് കണക്കിലെടുത്ത് ബ്രിട്ടീഷ് എയർവേയ്സ് സീറ്റുകള്‍ക്കിടയിലെ സ്ഥലം കുറയ്ക്കുന്നു. ഇതുവഴി കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെങ്കിലും യാത്ര ദുഷ്കരമാകാനാണ് സാധ്യത. ബോയിങ് 777 വിമാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പിലാക്കുന്നത്. 52 സീറ്റുകള്‍ അധികമായി സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അധികൃതർ പറയുന്നു.

ഇക്കണോമി ക്ലാസില്‍ മാത്രമാകും ഇത് നടപ്പാക്കുകയെന്നും 2018 ഓടെ സീറ്റ് വർധന കൊണ്ട് വരുമെന്നും കമ്പനി അധികൃതർ അറിയിച്ചു. വിമാനത്തിലുള്ള പതിനൊന്ന് ടോയിലറ്റുകളിൽ മൂന്നു ടൊയ്‌ലറ്റുകള്‍ നീക്കം ചെയ്ത് അവിടങ്ങളിലും സീറ്റുകൾ സ്ഥാപിക്കും. ഗാഡ് വിക്കില്‍ നിന്ന് ഫ്‌ളോറിഡ, കരിബിയന്‍ എന്നിവിടങ്ങളിലേക്കാണ് ബോയിങ് 777 വിമാനം സര്‍വീസ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x