Currency

ബ്രിട്ടണിലെ പള്ളികൾക്ക് തീവ്രവാദ ആക്രമണ ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻThursday, September 1, 2016 9:50 am

ലണ്ടൻ: ബ്രിട്ടണിലെ പള്ളികൾക്ക് നേരെ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന് ജാഗ്രതാ നിർദേശം. ഇതിന്റെ ഭാഗമായി പന്ത്രണ്ട് പേജ് വരുന്ന മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.  ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്‍സണാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സി.സി ടിവി, കാവല്‍ക്കാര്‍ എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്.

പ്രാർത്ഥനാവേളകളിൽ പ്രധാന കവാടത്തിനരികെ നിൽക്കുന്നവരെ സൂക്ഷിക്കണമെന്നും ആക്രമണം നടത്താൻ ത്തിയിടുന്നവർ ഈ ഭാഗങ്ങളിൽ നിന്ന് പ്രാർത്ഥനയുടെ സമയങ്ങളിൽ കതക് അടച്ച് ആക്രമണം നടത്തിയേക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഫ്രാന്‍സില്‍ മുതിര്‍ന്ന വൈദികനെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തി ഒരു മാസം തികയും മുമ്പാണു ബ്രിട്ടനിലെ പള്ളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

മുന്‍ പൊലീസുകാരനായ നിക്ക് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന് തീവ്രവാദ വിഷയത്തില്‍ ഉപദേശം നല്‍കിയിരുന്നു. അക്രമണ സാധ്യത മുന്നിൽക്കണ്ട് പള്ളികളിൽ ഉള്ളവർ അവയെ നേരിടാനുള്ള മാർഗങ്ങൾ ആലോചിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ മാസം 24 ലക്ഷം പൗണ്ട് സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ സുരക്ഷക്കായി വകയിരുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x