പൊതുഭരണ രംഗത്ത് വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങൾ പരിശോധിക്കാന്‍ ബ്രിട്ടൻ ഓഡിറ്റിംഗ് പ്രഖ്യാപിച്ചു. വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഓഡിറ്റിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലണ്ടന്‍: പൊതുഭരണ രംഗത്ത് വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങൾ പരിശോധിക്കാന്‍ ബ്രിട്ടൻ ഓഡിറ്റിംഗ് പ്രഖ്യാപിച്ചു. വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഓഡിറ്റിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, ക്ഷേമപ്രവര്‍ത്തനം, തൊഴില്‍, നൈപുണ്യവികസനം, ശിക്ഷാരീതി തുടങ്ങി എല്ലാ വകുപ്പുകളും ഓഡിറ്റിങ്ങിന്‍െറ പരിധിയില്‍ വരും.
ഓഡിറ്റിങ്ങിലൂടെ അനീതി വെളിച്ചത്തുകൊണ്ടുവരുനാകുമെന്ന് തെരേസ മേ അറിയിച്ചു. വരേണ്യ വിഭാഗത്തിനപ്പുറം, എല്ലാവര്‍ക്കുമുള്ള രാജ്യമാവാന്‍ ഇത്തരം ഓഡിറ്റിങ് കൂടിയേ തീരൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളും വംശീയ ന്യൂനപക്ഷങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉയര്‍ന്നരീതിയില്‍ വിവേചനത്തിനിരയാവുന്നതായി ലേബര്‍ പാര്‍ട്ടിയും വിവിധ മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയതിന് പിന്നാലെ, രാജ്യത്ത് വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് അനുകൂലികള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ 42 ശതമാനം വര്‍ധിച്ചതായി അടുത്തിടെ ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.