യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നത് ബ്രിട്ടനെന്ന് കണക്കുകൾ. ശരാശരി 50 സെക്കന്‍ഡില്‍ ഒന്നെന്ന കണക്കിലാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് വിസ അനുവദിക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നത് ബ്രിട്ടനെന്ന് കണക്കുകൾ. ശരാശരി 50 സെക്കന്‍ഡില്‍ ഒന്നെന്ന കണക്കിലാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് വിസ അനുവദിക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
2015ല്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള 633,000 പേര്‍ക്കാണ് ബ്രിട്ടീഷ് വിസ ലഭിച്ചിരിക്കുന്നത്. ഇതില്‍ 229,000 എണ്ണം സ്റ്റുഡന്റ് വിസകളാണ്. 28 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ആകെ അനുവദിക്കപ്പെട്ട സ്റ്റുഡന്റ് വിസകളുടെ 43 ശതമാനവും ബ്രിട്ടണാണ് നൽകിയിരിക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം ബ്രിട്ടനില്‍ രേഖപ്പെടുത്തിയ നെറ്റ് മൈഗ്രേഷന്‍ 327,000 ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.