യൂറോപ്യൻ യൂണിയൻ വിടാനുള്ള യുകെയുടെ തീരുമാനത്തോടെ യൂറോപ്പ് സന്ദർശിക്കാൻ ബ്രിട്ടീഷുകാർക്ക് ഇനി അപേക്ഷ നൽകി വിസ എടുക്കേണ്ടി വരും. യൂറോപ്യൻ യൂണിയൻ കമ്മീഷൻ നല്ലൊരു തുക ഇതിനായി ഫീസ് ഈടാക്കാൻ ആലോചിക്കുന്നതായാണ് സൂചന.
ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള യുകെയുടെ തീരുമാനത്തോടെ യൂറോപ്പ് സന്ദർശിക്കാൻ ബ്രിട്ടീഷുകാർക്ക് ഇനി അപേക്ഷ നൽകി വിസ എടുക്കേണ്ടി വരും. യൂറോപ്യൻ യൂണിയൻ കമ്മീഷൻ നല്ലൊരു തുക ഇതിനായി ഫീസ് ഈടാക്കാൻ ആലോചിക്കുന്നതായാണ് സൂചന. യു.എസിൽ നിലവിലുള്ള വ്യവസ്ഥയുടെ സമാനമാതൃകയിലുള്ള പദ്ധതിയാണു യൂറോപ്യൻ യൂണിയൻ ആസൂത്രണം ചെയ്യുന്നത്.
യുഎസിലെ ഇഎസ്ടിഎ സംവിധാനം അനുസരിച്ച് സന്ദര്‍ശകര്‍ക്ക് വീസ വൈവര്‍ പദ്ധതി വഴി ഓണ്‍ലൈനിലൂടെ വീസയ്ക്ക അപേക്ഷിച്ച് യുഎസ് സന്ദര്‍ശിക്കാവുന്നതാണ്.ഈ സൗകര്യമാണു ഇ.യു നടപ്പിലാക്കാൻ ആലോചിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്നവും സുരക്ഷാഭീഷണിയും മുൻ നിർത്തി കൂടിയാണു ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ ഇയു ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.