2019 മുതൽ ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ ആയിട്ടാകും നഷ്ടപരിഹാരം ലഭിക്കുക.
ലണ്ടൺ: യുകെയില്‍ ഇന്റര്‍നെറ്റ് കട്ടായാല്‍ ഉപയോക്താക്കള്‍ക്ക് അതാത് കമ്പനികള്‍ ദിവസം 8 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നു ഓഫ്കോം നിർദേശം. ബ്രോഡ്ബാന്റോ ലാന്റ് ലൈനോ കട്ടായാലും ഈ നിർദേശം ബാധകമാണ്. 2019 മുതൽ ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ ആയിട്ടാകും നഷ്ടപരിഹാരം ലഭിക്കുക.
പ്രൊവൈഡര്‍മാര്‍ തങ്ങളുടെ സേവനം കുറ്റമറ്റതാക്കണമെന്നു കർശന നിർദേശവും നൽകിയിട്ടുണ്ട്. ഉയര്‍ന്ന നിരക്കു ഈടാക്കിയിട്ടും കമ്പനികൾ ഉപഭോക്താക്കൾക്കു മികച്ച സേവനം ലഭ്യമാക്കുന്നില്ലെന്നു കണ്ടാണു ടെലികോം റെഗുലേറ്റര്‍ ആയ ഓഫ്കോമിന്റെ ഇടപെടല്‍.
സ്ഥാപനങ്ങള്‍ക്ക് നെറ്റ് ലഭ്യമാകാതെ വന്നാല്‍ ദിവസം 25 പൗണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. പുതിയ കണക്ഷന് വൈകുമ്പോഴും സേവനം പുനഃസ്ഥാപിക്കാന്‍ വൈകുമ്പോഴും കമ്പനികൾ ഉപഭോക്താക്കൾക്കു നഷ്ടപരിഹാരം നൽകേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.