Currency

പൗരത്വ നിയമഭേദഗതി: പിന്തുണയുമായി ലണ്ടനില്‍ ഇന്ത്യന്‍ വംശജരുടെ പ്രകടനം

സ്വന്തം ലേഖകന്‍Sunday, January 5, 2020 11:50 am

ലണ്ടന്‍: പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ പ്രകടനം. പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകള്‍ പങ്കെടുത്തു. ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തില്‍ അണിനിരന്നവര്‍ ആരോപിച്ചു.

നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജാനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ അണിചേര്‍ന്നിരുന്നു. യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോണ്‍ഗ്രസ്, ജിഐഎഫ്, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോട് കൂടിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x