Currency

രാജ്യം വിടുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്താനുള്ള നിര്‍ദേശത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Saturday, May 13, 2017 9:54 am

രാജ്യം വിടുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തണമെന്നുള്ള പാര്‍ലമെന്റ് നിര്‍ദേശം ബഹ്‌റൈന്‍ മന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റ് സമര്‍പ്പിച്ച മറ്റ് നാല് നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

മനാമ: രാജ്യം വിടുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തണമെന്നുള്ള പാര്‍ലമെന്റ് നിര്‍ദേശം ബഹ്‌റൈന്‍ മന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റ് സമര്‍പ്പിച്ച മറ്റ് നാല് നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ബുസൈത്തീനില്‍ ഹാള്‍ നിര്‍മിക്കുന്നതിനും അല്‍ ഫാത്തിഹ് അവന്യൂവില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റസിഡന്റ്‌സ് അഫയേഴ്‌സിനു പുതിയ ബില്‍ഡിങ് നിര്‍മിക്കുകയും ബ്രാഞ്ചുകള്‍ തുറക്കുകയും ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് അംഗീകരിച്ചത്.

ജനങ്ങള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എണ്ണയിതര മേഖലയിലെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വിലയിരുത്തുകയും ചെലവു ചുരുക്കാനുള്ള നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. മലേഷ്യ, ബ്രൂണയ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ, രാഷ്ട്രീയ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള വഴി തുറന്നിട്ടുണ്ട്.

അയല്‍രാജ്യങ്ങളിലെ സമുദ്ര പ്രദേശങ്ങളില്‍ മത്സ്യം ചത്തുപൊങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ബഹ്റൈനില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും മതിയായ നിരീക്ഷണം നടത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x