Currency

കൊക്കോ മുറിവുണക്കാൻ ഉത്തമമാണെന്ന് അഡ്ലെയ്ഡിലെ ഗവേഷകർ

സ്വന്തം ലേഖകൻWednesday, September 21, 2016 7:54 am

നിലവിൽ മുറിവുണക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദോഷഫലങ്ങളും ഉണ്ടെന്നും എന്നാൽ കൊക്കോ ഈ ദോഷങ്ങളൊന്നും ഇല്ലാതെ വേഗത്തിൽ വേഗത്തിൽ മുറിവുണക്കുമെന്നും യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ഗവേഷകർ പറയുന്നു.

അഡ്ലെയ്ഡ്: കൊക്കോ മുറിവുണക്കാൻ ഉത്തമമാണെന്ന കണ്ടെത്തലുമായി അഡ്ലെയ്ഡീലെ ഗവേഷകർ. നിലവിൽ മുറിവുണക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദോഷഫലങ്ങളും ഉണ്ടെന്നും എന്നാൽ കൊക്കോ ഈ ദോഷങ്ങളൊന്നും ഇല്ലാതെ വേഗത്തിൽ വേഗത്തിൽ മുറിവുണക്കുമെന്നും യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ഗവേഷകർ പറയുന്നു.

ഗവേഷണത്തിനു നേതൃത്വം നൽകിയ അസോസിയേറ്റ് പ്രൊഫസർ ക്രാസിമിർ വാസിലേവ് പറയുന്നത് മുറിവുണക്കാൻ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന മരുന്നുകളിൽ പലതും ബാക്റ്റീരിയയെ കൊല്ലുന്നതിനൊപ്പം മുറിവിനു സമീപത്തെ കോശങ്ങൾക്കും കേടുപാടുകൾ വരുത്തുന്നുണ്ടെന്നാണ്.

എന്നാൽ കൊക്കോയിലുള്ള ഒക്സാലിക് ആസിഡ് ഈ പാർശ്വഫലങ്ങളൊന്നും ഇല്ലാതെ മുറിവുണക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആരോഗ്യമേഖലയിലേക്ക് തങ്ങളുടെ കണ്ടെത്തൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഗവേഷകർ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x