
Tom Joseph
മെൽബൺ: ഓസ്‌ട്രേലിയിലെ തദ്ദേശ ഭരണ രംഗത്ത് ആദ്യമായ് മലയാളി സാന്നിധ്യം. വിറ്റൽസി കൗൺസിലേക്ക് നോർത്ത് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫ് പ്രസ്തുത സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ്. കുട്ടനാട് മഴലാടി സ്വദേശിയാണ് ടോം ജോസഫ്.
കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിറ്റൽസി നോർത്ത് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജോൺ ബട്ട്ലർ മരണമടഞ്ഞ സാഹചര്യത്തിലാണു പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജോണീനോട് നേരിയ ഭൂരിപക്ഷത്തിലാണു ടോം പരാജയപ്പെട്ടിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.