Currency

മൂ­ടൽ‍ മഞ്ഞിനെ തുടർന്നു മുടങ്ങിയ വി­മാ­ന സർ­വ്വീ­സു­കൾ‍ പു­നഃസ്ഥാ­പി­ച്ചു­

സ്വന്തം ലേഖകൻWednesday, January 3, 2018 8:53 pm

മനാമ: ബഹ്റൈനിൽ കനത്ത മൂടൽ‍ മഞ്ഞിനെ തുടർ‍ന്ന് മുടങ്ങിയ വിമാന സർവ്വീസുകൾ‍ പുനഃസ്ഥാപിച്ചതായി അധികൃതർ‍ അറിയിച്ചു. ജനുവരി ഒന്നിന് 34 ഫ്ളൈറ്റുകളുടെ സർവ്വീസാണു മൂടൽ‍ മഞ്ഞിനെ തുടർ‍ന്ന് വൈകിയത്. പല ഫ്ളൈറ്റുകളും കുവൈറ്റ്, ദുബൈ, ദമാം എന്നിവിടങ്ങളിലേയ്ക്ക് ദിശ മാറ്റി വിട്ടിരുന്നു.

ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾ‍ഫ് എയറിന്റെ നിരവധി സർ‍വ്വീസുകൾ മൂടൽ‍ മഞ്ഞ് കാരണം റദ്ദാക്കപ്പെട്ടിരുന്നു. ബഹ്റൈനിൽ‍ പുതുവത്സരം ആഘോഷിക്കാനിരുന്ന നിരവധി പേർ‍ക്ക് ഇതു തിരിച്ചടിയായിരുന്നു. കേരളത്തിൽ‍ നിന്നുള്ള ഡിസംബർ‍ 30 മുതൽ‍ ബഹ്റൈനിലേയ്ക്ക് വരാനുണ്ടായിരുന്നവരുടെയും യാത്ര മുടങ്ങിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x