ചെന്നൈ: പ്രശസ്ത സംഗീതജ്ഞന് ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസ്സായിരുന്നു. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് നേടിയ ഏക കര്‍ണാട്ടിക് സംഗീതജ്ഞനാണ്. കര്‍ണ്ണാടക സംഗീതജ്ഞന് , വിവിധ സംഗീതോപകരണ വിദ്വാന് , പിന്നണി ഗായകന് , അഭിനേതാവ് , വാഗ്വേയകാരന്, രാഗോപജ്ഞാതാവ് , സംഗീത സംവിധായകന് തുടങ്ങിയ നിലകളിൽ തിളങ്ങി. തെലുങ്ക്, സംസ്കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. […]