അമിതവേഗത്തിൽ വാഹനമോടിക്കുന്നവർ സ്വന്തം ജീവനു മാത്രമല്ല മറ്റുള്ളവരുടെ ജീവനും വിലകൽപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി.
ബില്‍ഡിങ് മെറ്റീരിയല്‍സ് അന്‍ഡ് ടെക്നോളജി പ്രമോഷന് കൗണ്‍സിലും തയ്യാറാക്കിയ റിപ്പോർട്ടിലാണു ഇക്കാര്യം പറയുന്നത്. രാജ്യത്തെ 95 ശതമാനം കുടുംബങ്ങളും ഭൂകമ്പബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
പതഞ്ജലി ആയുര്‍വേദ കമ്പനിയ്ക്ക് പുറമെ എല്‍ജി, റെനോ, ലെനോവോ എന്നീ കമ്പനികളുടെ പരസ്യങ്ങളും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കുന്നു എന്ന് എഎസ്സിഐ കണ്ടെത്തിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ സൈനിക ബ്രഗേഡ് ആസ്ഥാനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സൈനികർ കൂടി ഇന്ന് രാവിലെ മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി.
വിദ്യയുടെ ഫ്ളാറ്റിന് രണ്ടുനില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. നേരത്തെ ബി.എം.സിയുടെ കീടനാശിനി വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ ഉപയോഗശൂന്യമായി കിടന്ന ഷാഹിദിന്‍െറ നീന്തല്‍ക്കുളത്തില്‍ കൊതുകിന്‍െറ പ്രജനനം കണ്ടെത്തിയിരുന്നു.
ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് 1.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
രാജ്യത്തെ പെട്രോള്‍ വില ലീറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍തന്നെ നിലവില്‍ വന്നു.
ട്രെയിന്‍ ടിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ മുഖേനയും ബുക്ക് ചെയ്യുന്ന റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം.
മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായാതായും റെയില്‍വേ അറിയിച്ചു.
സിംഗപ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്ക് കമ്പനി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോഗ്താക്കളിൽ 76 ശതമാനവും പുരുഷന്മാരാണ്.