മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാവ് പിഴയടക്കണം.
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍വീസ് ചാര്‍ജ് ഇളവാണ് നീട്ടിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനമുളള വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളുടെ എഞ്ചിന് ഓണാക്കി കഴിഞ്ഞാല്‍ ഒപ്പം ഹെഡ് ലൈറ്റും തെളിയും.
ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയും, മെട്രോ നഗരങ്ങളില്‍ 5000 രൂപയുമാണ് മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ ഇല്ലെങ്കില്‍ 20 മുതല്‍ 100 രൂപ വരെ പിഴ ഇടാക്കും.
എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തില്‍ നിന്ന് നാലു മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇ-വിസയില്‍ രാജ്യത്ത് വരുന്ന വിദേശികള്‍ക്ക് താമസിക്കാവുന്ന സമയം ഒരു മാസത്തില്‍ നിന്ന് രണ്ടു മാസമാക്കി ഉയര്‍ത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം.
ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനുളള അവകാശം മൗലികാവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതി ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഈ വര്‍ഷം പ്രായപരിധി ബാധകമല്ലെന്ന് സുപ്രിംകോടതി. നേരത്തെ സിബിഎസ്ഇ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു.
ന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ പുതിയ വിമാന സര്‍വീസിന്റെ ഉദ്ഘാടനം നടന്നു
രാജ്യത്തെ 70 എയര്‍പോര്‍ട്ടുകളെ ബന്ധിപ്പിക്കുന്ന റീജിണല്‍ കണക്ടിവിറ്റി സ്കീമിനാണ് (ആര്‍സിഎസ്) കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിലൂടെ 128 റൂട്ടുകളിലേക്ക് 2500 രൂപയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ 44 സ്ഥലങ്ങള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.