രാജ്യത്തെ പെട്രോള്‍ വില ലീറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍തന്നെ നിലവില്‍ വന്നു.
ട്രെയിന്‍ ടിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ മുഖേനയും ബുക്ക് ചെയ്യുന്ന റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം.
മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായാതായും റെയില്‍വേ അറിയിച്ചു.
സിംഗപ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്ക് കമ്പനി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോഗ്താക്കളിൽ 76 ശതമാനവും പുരുഷന്മാരാണ്.
സാംസംഗ് ഗാലക്സി നോട്ട് 7 ന്റെ ബാറ്ററികള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ ഫോണ്‍ വിലക്കിയിരിക്കുന്നത്.
ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയിൽസ് ടാക്സ് കൊണ്ടുവരുന്നതിനുമായി നടപ്പാക്കുന്ന ജി.എസ്.ടി ബില്ലിന് രാഷ്ടപതി അംഗീകാരം നൽകി
പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച് ഐടിസി ലിമിറ്റഡ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലാഴ്ചയ്ക്കുള്ളിൽ ന്യൂട്രിചോയ്സ് ബിസ്കറ്റ് വിപണിയില്‍ നിന്ന് പിന്‍വലിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ രക്തം സ്വീകരിച്ചതിലൂടെ 2,234 പേർ എയിഡ്സ് രോഗികളായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (നാക്കോ)യാണു ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പ്രവാസികൾക്കായി പ്രത്യേക ഫണ്ട് ലഭ്യമാക്കുക നിലവിൽ സാധ്യമായ കാര്യമല്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി ശ്രമിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനിൽ സിനിമയുടെ വ്യാജ പതിപ്പുകൾ കാണുന്നത് ശിക്ഷ നൽകാവുന്ന കുറ്റമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനുമതിയില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും,ഡൗണ്‍ലോഡ് ചെയ്യുന്നതും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന പ്രവർത്തികളെ മാത്രമേ കുറ്റകരമായി കാണാനാകുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.