അഞ്ച് ദിവസത്തേക്കാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. മെയ് 23 മുതല്‍ മെയ് 28 വരെയുള്ള കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. അതേസമയം, 12 രൂപ എന്നത് ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രമാണ്.
പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനും സംവിധാനം വരുന്നു. ഇതിനായി തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2016 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 32 ലക്ഷത്തിലധികം ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെടാനാണ് സാധ്യതയെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റോഡ് അപകടസര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കാര്‍ അപകടത്തിലായിരിക്കും കൊല്ലപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദായനികുതി വകുപ്പിന്റെ ഇഫയലിങ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കുകള്‍ വഴിയാണു തെറ്റുകള്‍ തിരുത്തുന്നതിന് സാധിക്കുക. ഇതിനായി ഇഫയലിങ് സൈറ്റില്‍ രണ്ടു പുതിയ ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് പാന്‍ കാര്‍ഡിലെയും ആധാറിലെയും പേരിലെ അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ തിരുത്താവുന്നതാണ്.
73 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തിയത്. 2014ലെ റാങ്കിംഗില്‍ വളരെയധികം പിന്നിലായിരുന്ന ഇന്ത്യ 99ാം സ്ഥാനത്തായിരുന്നു. എന്നാല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിലവില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.
യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ആപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ. ശരാശരി ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍വരെയാണ് ഈ രാജ്യങ്ങള്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഡേറ്റ അനലറ്റിക്കല്‍ കമ്പനിയായ ആപ്പ് ആനിയുടേതാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത്വിട്ടത്.
ജമ്മു കാശ്മീരിലെ ചിനാബ് നദിക്ക് കുറുകെ 1315 കിലോമീറ്റര്‍ നീളമുള്ള പാലമാണ് നിര്‍മിക്കുന്നത്. ഫിന്‍ലാന്‍ഡിലേയും ജര്‍മനിയിലേയും എന്‍ജിനിയര്‍മാരുടെ രൂപകല്പനയില് നിര്‍മിക്കുന്ന പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് വരുന്നത്.
ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. വിശാഖപട്ടമാണ് സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്ത് നാലാം സ്ഥാനത്തും. അതേസമയം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് എഡിബിയുടെ വിലയിരുത്തല്‍. ചരക്ക് സേവന നികുതിയും (ജിഎസ്ടി) പുതിയ കടബാധ്യതാ നിയമവും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും എഡിബി വിശദീകരിച്ചു.
‘ഡിജി യാത്ര’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം മൊബൈൽ ഫോണും ആധാർ കാർഡും കൈവശമുണ്ടെങ്കിൽ നടപടികൾ ലളിതമാകും.