കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയും. 358 അഴിമതി കേസുകളാണ് ദീര്‍ഘകാലമായി കോടതില്‍ കെട്ടിക്കിടക്കുന്നത്. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകള്‍പോലും ഇവയില്‍ ഉണ്ടെന്നസാഹചര്യമാണ് നിലവില്‍.
ആക്രമണങ്ങള്‍ വ്യാപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും തീവ്രവാദികള്‍ അപ്ലോഡ് ചെയ്യുന്ന ക്രൂരദൃശ്യങ്ങളും വീഡിയോകളും തടയുകയാണ് ലക്ഷ്യം. ഇതിനായി കണ്ടന്റുകള്‍ ഫിംഗര്‍പ്രിന്റ് ചെയ്യുന്ന ഡാറ്റാബേസ് തയാറാക്കാനാണ് പദ്ധതി. ഈ ഡാറ്റാബേസ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് സ്ക്രീന്‍ ചെയ്യാന്‍ സാധിക്കും.
ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40 ശതമാനത്തിന്റെ ഇളവാണ് ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഫറിന്മേലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
സ്വിസ് പെര്‍മനന്റ് റെസിഡണ്ട്ഷിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയമം പരിഷ്കരിക്കുന്നു. പെര്‍മനന്റ് റെസിഡണ്ട്ഷിപ്പായ ‘സി’ ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഭേദഗതി.
‘അപരന്റെ അവകാശങ്ങള്‍ക്കായി ഇന്ന് നിലകൊള്ളുക’ എന്നതാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
രാജ്യത്ത് ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടി സംബന്ധിച്ചാണ്. ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വലിയ കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍തന്നെ ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈ വിഷയം പരിശോധിക്കാനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
ആഗോള തലത്തില്‍ എണ്ണവില കുറയാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള സാമ്പത്തിക പുനക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കാന്‍ ഗള്‍ഫ് നാടുകള്‍ നിര്‍ബന്ധിതമായതായും ഇതിന്റെ ഭാഗമായി നികുതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായുമാണ് റിപ്പോര്‍ട്ട്.
ഒരു മാസത്തിനുള്ളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.