Currency

ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് നോട്ട് നിരോധനം

സ്വന്തം ലേഖകന്‍Wednesday, December 7, 2016 10:53 am

രാജ്യത്ത് ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടി സംബന്ധിച്ചാണ്. ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

വാഷിംഗ്ടണ്‍: 2016ല്‍ വാര്‍ത്താ ലോകത്തെ പിടിച്ചുലച്ച സംഭവങ്ങള്‍ ഏറെയാണ്. എന്നാല്‍ രാജ്യത്ത് ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടി സംബന്ധിച്ചാണ്. ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റവും, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ പെണ്‍സുഹൃത്ത് അനുഷ്‌ക ശര്‍മ്മയെ അനുകൂലിച്ച് ചെയ്ത ട്വീറ്റ്, ഇങ്ങനെ ട്വിറ്ററിലൂടെ ചര്‍ച്ചയായ സംഭവങ്ങള്‍ ഏറെയാണ്. പക്ഷേ ഇതിനൊക്കെ ഇടയിലും നവംബര്‍ എട്ടിനു നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ദിവസങ്ങളോളം ട്വിറ്ററില്‍ ചര്‍ച്ചയായത് ഈ വിഷയം മാത്രം. മറ്റു പല പ്രധാന സംഭവ വികാസങ്ങളും നോട്ട് വിവാദത്തിനിടെ മുങ്ങിപ്പോയി. ഏഴു ലക്ഷത്തലധികം ട്വീറ്റുകളാണ് നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഒരു ദിവസം മാത്രം വന്നത്.

ഹാഷ്ടാഗ് വിപ്ലവവും ട്വിറ്ററില്‍ അരങ്ങേറി. റിയോ ഒളിമ്പിക്‌സ്, ഇന്ത്യപാക് സംഘര്‍ഷം, മേക്ക് ഇന്‍ ഇന്ത്യ, ജെഎന്‍യു, സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിങ്ങനെ അനവധി വിഷയങ്ങള്‍ ഹാഷ്ടാഗായി ട്വിറ്ററില്‍ വന്നുകൊണ്ടേയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് നോട്ട് നിരോധനം”

  1. This is a topic that’s close to my heart… Thank you!
    Where are your contact details though?

  2. Bessie says:

    I was able to find good info from your articles.

  3. wonderful submit, very informative. I ponder why the opposite specialists of this sector
    don’t understand this. You must proceed your writing. I’m sure, you have a great readers’ base already!

Comments are closed.

Top
x