ആറ് മില്യൺ ആളുകൾ വർഷാവർഷം മലിനവായു ശ്വസിച്ച് മരണപ്പെടുന്നുണ്ടെന്നും അതിനാൽ അടിയന്തരനടപടികൾ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്നും ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു.
ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്നായ ഒക്ടോബര്‍ രണ്ടിന് യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു. അവധിദിനത്തിലും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് മതിയായ ആനുകൂല്യം നല്‍കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇറ്റലിക്കാരനായ അഭിഭാഷകനാണ് കേപ്പ് ടൗണില്‍ നിന്നും ദുബായിലേക്കുള്ള യാത്രയിൽ ഒമ്പത് മണിക്കൂർ പൊണ്ണത്തടിയുള്ള ആളുടെ സമീപം ഇരിക്കേണ്ടി വന്നതിനു വിമാന കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.
വെട്രിമാരന് സംവിധാനം ചെയ്ത തമിഴ് ചലചിത്രം ‘വിസാരണൈ’ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ഫിലിം ഫെഡറേഷന് ഒഫ് ഇന്ത്യ തെരെഞ്ഞെടുത്തു. 2017 ഫെബ്രുവരി 27നാണ് ലോസ് ആഞ്ചല്‍സില്‍ 89ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടക്കുക.
ആഗോളതലത്തില്‍ ഉല്‍പ്പാദനം 533 നില്യണ്‍ ബോട്ടിലായി ഉയര്‍ന്നതായാണ് കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ ഉല്പാദനം നടത്തുന്നത്. യൂറോപ്യന്‍ യൂണിയന് വിടാനൊരുങ്ങുന്ന ബ്രിട്ടണാണു ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നത്.
ജനസംഖ്യ വളരെ കുറവായതിനാലാണ് കുടിയേറ്റക്കാരെ തൊഴിലും ഭൂമിയും നൽകി ക്ഷണിക്കുന്നതെന്ന് ദ ഫാര്‍മേഴ്സ് ഡോട്ടര്‍ കണ്ട്രി മാര്‍ക്കറ്റ് പറയുന്നു. കേവലമൊരു ജോലിക്കാരനെയല്ല, മറിച്ച് ആ നാട്ടുകാരിൽ ഒരാളാകാൻ തയ്യാറാകുന്നവരെയാണു തേടുന്നതെന്ന് മാത്രം.
പത്ത് കോടിയുടെ നിക്ഷേപം രാജ്യത്ത് നടത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. കുറഞ്ഞത് 20 ഇന്ത്യക്കാർക്കെങ്കിലും നേരിട്ട് ജോലി ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപമായിരിക്കണം
രാജ്യത്തെ വിദേശികൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഫത്വ ആൻഡ് ലെജിസ്ലേറ്റീവ് ഡിപാർട്ട്മെന്റ് അംഗീകാരം നൽകി. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് ഇക്കാര്യം അറിയിച്ചത്.
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വെച്ച് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയായിരുന്നു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്. 2015-ലെ കണക്ക് പ്രകാരം തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ രണ്ട് ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.