ഇറ്റലിക്കാരനായ അഭിഭാഷകനാണ് കേപ്പ് ടൗണില്‍ നിന്നും ദുബായിലേക്കുള്ള യാത്രയിൽ ഒമ്പത് മണിക്കൂർ പൊണ്ണത്തടിയുള്ള ആളുടെ സമീപം ഇരിക്കേണ്ടി വന്നതിനു വിമാന കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.
അബു ദാബി: പൊണ്ണത്തടിയുള്ള ആളുടെ സമീപത്തുള്ള സീറ്റിലിരുത്തി യാത്ര ചെയ്യിപ്പിച്ചതിനു എമിറേറ്റ്സ് എയർലൈൻസിനെതിരെ ഇറ്റാലിയൻ യാാത്രികൻ കേസ് ഫയൽ ചെയ്തു. ഇറ്റലിയിലെ പാദുവയിലുള്ള ജിയോര്‍ജിയോ ഡെസ്ട്രോ എന്ന അഭിഭാഷകനാണ് കേപ്പ് ടൗണില്‍ നിന്നും ദുബായിലേക്കുള്ള യാത്രയിൽ ഒമ്പത് മണിക്കൂർ പൊണ്ണത്തടിയുള്ള ആളുടെ സമീപം ഇരിക്കേണ്ടി വന്നതിനു വിമാന കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. 2375 പൗണ്ടാണ് ഇദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോൾഡ് മെമ്പർ യാത്രക്കാരൻ ആയിരുന്നിട്ട് കൂടി തനിക്ക് സീറ്റ് മാറ്റി നൽകാൻ എമിറേറ്റ്സ് ജീവനക്കാർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. വിമാന ചാര്‍ജായ 653.87 പൗണ്ട് റീഫണ്ട് ചെയ്യാനും തനിക്കുണ്ടായ കഷ്ടപ്പാടുകള്‍ക്ക് മറ്റൊരു 1721.81 പൗണ്ട് നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. പൊണ്ണത്തടിയുള്ള ആളിനു സമീപം ഞെരുങ്ങി ഇരിക്കുന്ന തന്റെ ചിത്രവും അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.