ആറ് മില്യൺ ആളുകൾ വർഷാവർഷം മലിനവായു ശ്വസിച്ച് മരണപ്പെടുന്നുണ്ടെന്നും അതിനാൽ അടിയന്തരനടപടികൾ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്നും ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു.
ലോകത്ത് പത്തിൽ ഒരാളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആറ് മില്യൺ ആളുകൾ വർഷാവർഷം മലിനവായു ശ്വസിച്ച് മരണപ്പെടുന്നുണ്ടെന്നും അതിനാൽ അടിയന്തരനടപടികൾ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്നും ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ 3000 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം.
നഗരങ്ങളിൽ വായുമലിനീകരണ തോത് വർദ്ധിച്ചെന്നും ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലാണു മലിനീകരണ തോത് ഏറ്റവും കൂടുതൽ വർദ്ധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. നടപടികളൊന്നും കൈക്കൊള്ളാതെ ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നു ഡബ്ല്യുഎച്ച്‌ഒ പരിസ്ഥിതി, പൊതു ആരോഗ്യ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മരിയ നെയ്റ പറഞ്ഞു.
വികസിത രാജ്യങ്ങളില്‍ മലിനീകരണ തോത് അവികസിത രാജ്യങ്ങളേക്കാള്‍ കുറവാണെന്നും സർവ്വേഫലത്തിൽ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും അമേരിക്കയിലെ ലോസ്‌ആഞ്ചല്‍സ്, മാന്‍ഹാട്ടണ്‍, എന്നീ പട്ടണങ്ങളിലും യൂറോപ്പില്‍ പാരിസിലും ലണ്ടനിലുമൊക്കെ ശുദ്ധവായുവിന്റെ തോത് കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.