രാജ്യത്തെ വിദേശികൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഫത്വ ആൻഡ് ലെജിസ്ലേറ്റീവ് ഡിപാർട്ട്മെന്റ് അംഗീകാരം നൽകി. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് ഇക്കാര്യം അറിയിച്ചത്.
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഫത്വ ആൻഡ് ലെജിസ്ലേറ്റീവ് ഡിപാർട്ട്മെന്റ് അംഗീകാരം നൽകി. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശികളിൽ നിന്നും ഇൻഷുറൻസ് ഈടാക്കുവാനും അവർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുവാനും പ്രത്യേക കമ്പനി സ്ഥാപിക്കാൻ കുവൈറ്റ് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനാണിപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
ഇതോടെ ഇനിമുതൽ ഇന്ത്യക്കാരുള്‍പ്പെടെ രാജ്യത്തെ വിദേശികളില്‍നിന്ന് ഇന്‍ഷുറന്‍സ് ഈടാക്കുന്ന പ്രത്യേക കമ്പനിയുടെ കീഴിലെ ആശുപത്രികളിലായിരിക്കും അവർക്കുള്ള ചികിത്സാസേവനങ്ങളും ലഭിക്കുക. സർക്കാർ ആശുപത്രികളിലെ സേവനം വിദേശികൾക്ക് ഇതോടെ ലഭ്യമല്ലാതെയാകും. വിദേശികള്‍ക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചിലവിൽ ലഭിച്ചിരുന്ന ചികിത്സ പിൻവലിച്ചു ഇൻഷുറൻസ് കമ്പനിക്കു ലാഭം ഉണ്ടാക്കി പ്രവാസികളെ പിഴിയാനുള്ള മറ്റൊരു തന്ത്രം.